Mon-Sat: 4 pm to 7 pm | +9349159008

ഇലയൊരുക്കം

സൂര്യജ.എം

ഗവേഷക, മലയാള - കേരള പഠന വിഭാഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി.

മണ്ണിൽ

ഒരില മാത്രം,

കല്ലോട് ചേർന്ന്,

ശേഷിച്ച പച്ചപ്പിൽ,

പടർന്നു കേറുന്ന മഞ്ഞയിൽ

അറ്റുപോയ ഞ്ഞെട്ടിയുമായി...

കൂട്ടിച്ചേർക്കാൻ

ശാഖയോ

വേരോ

കൂട്ടാക്കിയില്ല.

കാറ്റിൽ പറക്കാനോ

മഴയത്തൊഴുകാനോ

ശ്രമിച്ചില്ല.

പകരം

മരത്തിന്റെ തണൽ പറ്റി,

വെയിലേറ്റ് ചോരുന്ന

പച്ചിമയോട് പൊരുതി,

ഇലകൊഴിയാത്ത മരത്തെയും

മരം പൊഴിയാത്ത കാടിനെയും

സ്വപ്നം കണ്ട്

അങ്ങനെ..,