ആ പുസ്തകം പെഡ്രൊ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റു പോലും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമ്മയിൽ നിന്ന് ഉദ്ധ...
ആ പുസ്തകം പെഡ്രൊ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻ തന്നെ ഒരു തെറ്റു പോലും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാൻ എനിക്ക് കഴിയും.ഈ നോവലിനെ കുറിച്ച് മാർക്കേസ് പറഞ്ഞ വാക്കുകളാണിത്.
ഹുവാൻ പ്രേ സിയാദോ എന്ന യുവാവ് അച്ഛനായ പെഡ്രോ പാരാമോവിനെ തേടി കൊമാല എന്ന ഗ്രാമത്തിലേക്ക് വരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അമ്മയുടെ നിർദ്ദേശമനുസരിച്ചാണ് അയാൾ വരുന്നത്. അമ്മയുടെ ഓർമ്മയിൽ പച്ച തഴച്ചു നിൽക്കുന്ന സൗഭാഗ്യം തികഞ്ഞ ഗ്രാമമാണ് കൊമാല.എന്നാൽ അയാൾ കാണുന്നത് ചുട്ടുപഴുത്ത മരുഭൂമി പോലൊരു പാഴ് പ്രദേശമാണ്. അയാൾക്ക് വഴി കാണിച്ചു കൊടുത്ത കഴുതക്കാരനായ അബുൺദിയോവിന്റെ ഭാഷയിൽ കൊമാല 'നരകത്തിന്റെ വായയാണ് 'അവിടെയുള്ളവർക്ക് നരകം പോലും തണുപ്പുള്ളതായി തോന്നും.എന്നാൽ കൊമാല ഒരു മരിച്ച ഗ്രാമമാണ്. അവിടെയാരും ജീവിച്ചിരിപ്പില്ല പെഡ്രോ പരാമോവും പണ്ടേമരി ച്ചിരിക്കുന്നു. ഗ്രാമത്തിലെത്തി കുറെ കഴിയുമ്പോഴേ പ്രേസിയാദോ ഇതു മനസ്സിലാക്കുന്നുള്ളു. വഴി കാണിച്ചു കൊടുത്ത അബുൺദിയോവും രാത്രിയിൽ താമസിക്കാൻ മുറി കൊടുത്തഡോണ്യാ എദു വിഹോസും അയാളെ അവിടെ നിന്ന് കൂട്ടികൊണ്ടു പോയ ദാമിയാന സിസ് നറോസും മരിച്ചവരാണ്. ഗ്രാമം മുഴുവൻ പണ്ടെന്നോ മരിച്ചു പോയവരുടെ ശബ്ദങ്ങൾ മാറ്റൊലി കൊള്ളുന്നു. രാത്രി പ്രത്യേകിച്ചും. ഗ്രാമത്തിലെത്തി ഏറെ താമസിയാതെ പ്രേസി യാദോവും മരിക്കുന്നു. ശവകുഴിയിലടക്കം ചെയ്യപ്പെട്ടവരുടെ ആത്മഭാഷണം കേൾക്കുന്നു. ഡൊറോത്തിയേയുമായി സംഭാഷണം ചെയ്യുന്നു. അങ്ങനെ ഗ്രാമത്തിന്റെ പഴയ കാലത്തിന്റെ ചരിത്രം മനസ്സിലാക്കുന്നു.
ഈ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് പെഡ്രോ പരാമോയാണ്.താങ്ങാനാവാത്ത കടം മാത്രം പൈതൃകമായി ലഭിച്ച പെഡ്രോവിന്റെ ചാതുര്യം കൊണ്ടും നിഷ്കരുണമായ കയ്യൂക്കു കൊണ്ടും പ്രതാപിയായി തീർന്നതും, ഒരിട പ്രഭുവിനെപ്പോലെ ചുറ്റുപാടുമുള്ള പ്രദേശങ്ങൾ അടക്കി ഭരിക്കുന്നതുമാണ് പ്രധാന ഇതിവൃത്തം.
പെഡ്രോ വി നെ ഉലച്ചതും അയാളുടെ അന്ത്യത്തിലേക്ക് നയിച്ചതുംഅയാൾക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയാതിരുന്ന ഒരു സ്ത്രീയായിരുന്നു. ബാല്യകാല സഖിയായ സുസാന സാൻ ഹുവാൻ. മറ്റു സ്ത്രീകളുമായി ബന്ധപ്പെടുമ്പോഴും പെഡ്രോവിന്റെമനസ്സിൽ സുസാന ആശയും ആവേശവും സ്മൃതിയുമായി നീറിക്കിടന്നിരുന്നു. ഒടുവിൽ അവളെ ഭാര്യ യാക്കാൻ കഴിഞ്ഞപ്പോഴേക്കും അവൾ രോഗിണിയും വൃദ്ധയും ബുദ്ധി സ്ഥിരതയില്ലാത്ത വളുമായിത്തീർന്നു.സു സാനയുടെ മരണശേഷം നിഷ്ക്രിയ നായിത്തീർന്ന പെഡ്രോ അവളുടെ ജഢം കൊണ്ടുപോയ വഴിയിലേക്ക് തുറിച്ചു നോക്കി കൊണ്ടിരുന്നാണ് ബാക്കി ജീവിതം കഴിച്ചുകൂട്ടയത് അതിനിടയിൽ കൃഷിഭൂമി തരിശായിപ്പോയി.ചെറുപ്പക്കാർ കൂട്ടത്തോടെ നാടുവിട്ടു ബാക്കിയുള്ളവർ ഓരോരുത്തരായി മരിക്കുകയും ചെയ്തു.വഴിയിലേക്ക് നോക്കി കൊണ്ടു കസേരയിലിരിക്കുന്ന പെഡ്രൊ വി നെ കുടിച്ചു ബോധം കെട്ട അബു ൺദിയോ കൊല്ലുന്നേട ത്തു വച്ചാണ് നോവലവസാനിക്കുന്നത്.
ഫ്യൂഡലിസ്റ്റ് എന്നു വിളിക്കാവുന്ന ഒരു വ്യവസ്ഥിതിയാണ് കൊമാലയിൽ നിലനിൽക്കുന്നത് കരുത്തനും ക്രൂരനുമായ അയാളെ ജനങ്ങൾ ഭയപ്പെടുന്നു എന്നത് വാസ്തവമാണ്. എന്നാൽ അയാളുടെ ശക്തിയുടെ തണലിൽ അവർ സുരക്ഷിതത്വം കണ്ടെത്തുന്നു അതി ലെങ്കിൽ അനാഥരും നിഷ്ക്രിയരുമായിത്തീരും എന്നാണവരുടെ പേടി.അതാ സ്ഥാനത്തല്ല താനും. ഞാൻ കൈ കെട്ടിയിരിക്കും അതോടെ കൊമാല പട്ടിണി കിടന്ന് ചാവും എന്നു പറയുന്നുണ്ട്.
സുസാനയുടെ മരണശേഷം അങ്ങനെ തന്നയാണ് സംഭവിക്കുന്നതും '
ക്രൂരനും ശക്തനും രക്ഷകനുമായ ഒരു നേതാവിനോട് ജനങ്ങൾക്ക് തോന്നുന്ന ഈ ആകർഷണം ലാറ്റിൻ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു യാഥാർത്ഥ്യമാണ്. കരുത്തും പൗരുഷവും തുളുമ്പുന്ന പുരുഷൻ അവിടെ ബഹുമാനിക്കപ്പെടുന്നു. ഒട്ടൊക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്നു. ഈ ആരാധനയുടെ തെളിവാണ് കൊമാലയിലെ സ്ത്രീകൾ പെഡ്രോവിന് വേണ്ടി കിടപ്പറ വാതിലുകൾ സ്വമേധയാ തുറന്നിടുന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്നതും.
അത്യന്തം ശ്രദ്ധേയമായ ഒരു സംഭവമുണ് ഈ കൃതിയിൽ സുസാനയുടെ ചരമ മറിയിച്ചു കൊണ്ടുള്ള പള്ളി മണികൾ മുഴങ്ങി.ഒരു പള്ളിയിലല്ല, ആ പ്രദേശത്തെ എല്ലാ പള്ളികളിലെയും മണികൾ'.ആർക്കും ചെവി കേൾക്കാൻ കഴിയാത്ത വിധത്തിൽ മൂന്ന് ദിവസം. അതു കേട്ട് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെത്തിച്ചേർന്നു. അവരുടെ പിന്നാലെ ഒരു സർക്കസ്സും ബാന്റ് സംഘവും. വഴിയെ കച്ചവടക്കാരും കോഴിപ്പോര്കാരും. ദു:ഖകരമായ ഒരു സന്ദർഭം അങ്ങനെ വമ്പിച്ച ഒരുത്സവമായി മാറി. ഉത്സവത്തിരക്കിനിടയിൽ സുസാനയുടെ ശവസംസ്കാരം ആരും ശ്രദ്ധിച്ചില്ല.ജീവിതത്തോടും മരണത്തോടും മറ്റും റൂൾഫോ വിനുള്ള നിലപാട് കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ ഈ സംഭവത്തിൽ തെളിഞ്ഞു കാണാം.
ഏത് അളവുകോൽ വെച്ചളന്നാലും ഒരു മാസ്റ്റർ പീസാണ് പെഡ്രോ പരാമോ.ഇതിന് ശേഷം മരണംവരെയും (1986) റുൾഫോ സാഹിത്യകൃതികളൊന്നുംരചിക്കുകയുണ്ടായില്ല.