അഭിനയപ്രതിഭ
നാലാമത് NSTFK യുടെ
അഭിനയപ്രതിഭ
പുരസ്കാരത്തിന്
എഴുത്ത് എന്ന നാടകം
അവതരിപ്പിച്ച
സന്ദീപ് സതീഷ് അർഹനായി.
Special jury mention ന്
രേവമ്മ പറയുന്നത്
എന്ന നാടകം അവതരിപ്പിച്ച
കൗമുദി കളരിക്കണ്ടി
അർഹയായി.
ശാന്തൻ പൂതേരിയുടെ കോമരം
എം.ഷാജിയുടെ ബ്ലൂ-ദ കളർ ഓഫ് മാൻ
ഷാജി പരമേശ്വരൻ്റെ ദിനേശൻ്റെ കഥ
ജയരാജ് പി കണ്ണൂരിൻ്റെ ഓന്ത്
സായൂജിൻ്റെ ഭദ്രൻ്റെ വാൾ
സുഭാഷ് സുമതി ഭാസ്ക്കരൻ്റെ ആമേൻ
എന്നിങ്ങനെയാണ് വേദിയിൽ മത്സരിച്ച
മറ്റ് അഭിനേതാക്കളും നാടകങ്ങളും.
റഫീഖ് മംഗലശ്ശേരി, പ്രേമൻ മുചുകുന്ന്
എന്നിവരായിരുന്നു വിധി നിർണ്ണയിച്ചത്.
പരപ്പനങ്ങാടിയിലെ ആദ്യകാല നാടക രചയിതാവും സംവിധായകനും അഭിനയേതാവും ഒപ്പം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തകൻ നവജീവൻ വായനശാലയുടെ ഭാരവാഹി, രാഷട്രീയ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യം
കൂടാതെ ഫുട്ബോൾ പ്രേമിയും കളിക്കാരനും ഒക്കെയായി നാടിൻ്റെ പ്രിയങ്കരനായ ഉണ്ണിയേട്ടൻ എന്നറിയപ്പെട്ടിരുന്ന വി.ശിവശങ്കരൻ എന്നവരുടെ സ്മരണാർത്ഥമാണ് നവജീവൻ വായനശാല
NSTFK(navajeevan solo theatre festival of kerala) സംഘടിപ്പിച്ചു കൊണ്ട്
അഭിനയപ്രതിഭയെ തിരഞ്ഞെടുക്കുന്നത്.
NSTFK യുടെ നാലാമത് എഡിഷനാണ്
മെയ് 4 ന് ശനിയാഴ്ച പുത്തൻപീടിക
യജ്ഞമൂർത്തി മന്ദിരത്തിന് സമീപം
വെച്ചു നടന്നത്.
വി.ശിവശങ്കരൻ്റെ ഭാര്യ കെ.പങ്കജാക്ഷി
എന്നവർ വിജയികളെ പ്രഖ്യാപിക്കുകയും
പുരസ്ക്കാര വിതരണം നടത്തുകയും
ചെയ്തു.





























