Mon-Sat: 4 pm to 7 pm | +9349159008
നവജീവൻ വായനശാല വനിതവേദി അംഗങ്ങൾ മാതൃഭൂമിയുടെ വോട്ട് ചർച്ചയിൽ
പങ്ക് ചേർന്നപ്പോൾ....
ലീന ഷമേജ്, ജംഷീന, ദിവ്യ, സാബിറ, സരിത, ആദിത്യ, അനാ മിത്ര എന്നിവർ പങ്കെടുത്തു.
പ്രവർത്തക സമിതി അംഗം അഡ്വ.ഷബ്രേസ് അൻവറാണ് വായനശാലയിൽ മോണിംഗ് വിങ്സ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്.രാവിലെ 5 മണിയോടെ വർക്കൗട്ടിന് എത്തുന്ന അവർ 6 മണിയോടു കൂടി പത്രം വായന ആരംഭിക്കുന്നു.പൊതുവിൽ സ്ത്രീകൾ വായനശാലയിൽ പത്രം വായിക്കാൻ വരാറില്ല. അതിനൊരു മാറ്റമുണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞു.
ഇക്കാര്യം വായനശാല FB യിൽ പോസ്റ്റ് ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് മാതൃഭൂമി വോട്ട് ചർച്ച എന്ന ആശയം മുന്നോട്ട് വെച്ചത്.