Mon-Sat: 4 pm to 7 pm | +9349159008
നവജീവൻ വായനശാലയുടെ വനിതവേദി, ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ്റെ (AILU) പരപ്പനങ്ങാടി വനിത സബ് കമ്മറ്റി, കുടുംബശ്രീ പരപ്പനങ്ങാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് സ്ത്രീ-നിയമം-സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കി നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരപ്പനങ്ങാടി കോടതിയിലെ പ്രമുഖ അഭിഭാഷകരായ പി.പി ബഷീർ, ഒ.കൃപാലിനി
എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം
പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ കെ.ഷഹർബാനു അവർകൾ നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സുഹ്റാബി പി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മുഹ്സിന കെ.പി, കൗൺസിലർ ബേബി അച്യുതൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിവിധ ഡിവിഷൻ കൗൺസിലർമാർ ചടങ്ങിൽ സന്നിഹിതരായി.
AlLU വനിതവിഭാഗം പരപ്പനങ്ങാടി കൺവീനർ അഡ്വ.ഷബ്രേസ് അൻവർ സ്വാഗതവും
വനിതവേദി പ്രസിഡണ്ട് കെ.ശീതള നന്ദിയും പറഞ്ഞു.