Mon-Sat: 4 pm to 7 pm | +9349159008
75-ാമത് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നവജീവൻ വായനശാലയുടെ യുവത വിഭാഗം സംഘടിപ്പിച്ച ഗാന്ധിഭാരതം ക്വിസ് മത്സരത്തിൽ പി.ഫസൽ റഹ്മാൻ ഒന്നാം സമ്മാനാർഹനായി.
കെ.മുർഷിദ രണ്ടാം സ്ഥാനം നേടി.
പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ പൊതുജന സമക്ഷം നടന്ന ക്വിസ് മത്സരത്തിന് കെ.കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകി.
മുനിസിപ്പൽ കൗൺസിലർ
മഞ്ജുഷ പ്രലോഷ് വിജയികൾക്കുള്ള ഉപഹാരവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുവത പ്രസിഡണ്ട് കെ.പ്രശോഭ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആര്യ സ്വാഗതം പറഞ്ഞു.
ആനന്ദ് കളരിക്കൽ, മനീഷ് കെ.പി എന്നിവർ സംസാരിച്ചു.ജിഷ്ണു.പി നന്ദി പറഞ്ഞു.